Wednesday, June 24, 2015

അന്നും ഇന്നും



അന്ന് 
അടുക്കളയുടെ  പിന്നാംപുറത്തുള്ള  അമ്മിക്കല്ലിന്റെ  മുകളിലായി  തൂക്കിയിട്ട  പാട്ടക്കുള്ളിൽ  നിന്ന്  ഒരു  പിടി  ഉമിക്കരിയും വാരി  അവൾ മുറ്റത്തേക്കിറങ്ങി. കാലിൽ ചെരുപ്പില്ലാതെ കറുത്ത നനവാർന്ന  മണ്ണിലൂടെ പതുക്കെ നടന്നു.  ഇറയത്തിന്ടെ ഒരു വശത്തു  കൂടി ഇട്ട വാഴക്കണ്ണും കൂർക്ക   വിതുമെല്ലം ഇന്നലത്തെ മഴയിൽ ആകെ നനഞ്ഞിരിക്കുന്നു. പാടത്തിന്ടെ അക്കരെ ഉള്ള പള്ളിയിൽ നിന്നും രാവിലത്തെ കുർബാനയുടെ  മണിയടി കേൾക്കാം. തറവാട്ട്‌ പടിക്കെ  വന്നു നിന്ന പാല്ക്കരനോട്   അമ്മൂമ്മ എന്തോ വിളിച്ചു പറയുനുണ്ട് .....
           .....  അടുകളയിൽ  ദോശ   കല്ലിൽ  ചുറ്റെടുകുന്ന  ദോശയുടെ   നല്ല  മണം....
കിണറിന്റെ   അരികിലുള്ള   മൂവാണ്ടൻ മാവിന്ടെ  ഇടയിലൂടെ അരിചിറുങ്ങുന്ന  ഇളം വെയിലും കൊണ്ട്  അതിന്റെ ഒരു കൊന്പും   ഓടിച്ചു  അഴയിൽ  തൂക്കിയ  തോർത്തും എടുത്തു  അവൾ മഴപെയ്തു ചെളികൂടിയ ഇടവഴിയിലൂടെ  തറവാട്ട്‌  പറംബിലെ   കുളത്തിലേക്ക്‌  നടന്നു.

             ശാന്തമായ തെളിമയാർന്ന മനസോടെ ...ആ പ്രഭാതം പോലെ തന്നെ...

ഇന്ന് 

ശീതീകരിച്ച   കുളിമുറിയിൽ  'electric' ടൂത്ത്ബ്രുഷ്  വായിൽ  ഇട്ടു ഉരു്മി, iphone നിൽ whatsapp ഉം ചെക്ക്‌ ചെയ്തു  അവൾ  കണ്ണാടിയെ  നോക്കി. നിർവികരതയോടെ .. ഇന്നത്തെ യുദ്ധം ഇവിടെ തുടങ്ങുന്നു....

No comments: